ശാസ്താംകോട്ട. പരിസ്ഥിതി സ്നേഹിയും എഴുത്തുകാരനുമായ രാമാനുജൻ തമ്പിയുടെ ഏതാനും കവിതകൾ ചേർന്ന ‘രാമാനുജന്റെ കവിതകൾ’എന്ന സമാഹാരം പ്രകാശിപ്പിച്ചു. സാഹിത്യസമ്മേളനം കേരളസാഹിത്യ അക്കാദമി അംഗം ഡോ. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കവയിത്രി രശ്‍മീ ദേവി അദ്ധ്യക്ഷത വഹിച്ചു.
നിരൂപകന്‍ ഡോ. മുഞ്ഞിനാട് പത്മകുമാർ പുസ്തകം കവി ഇഞ്ചക്കാട് ബാലചന്ദ്രന് നൽകി പ്രകാശനം ചെയ്തു. പ്രഭാഷകന്‍ കുരുമ്പോലിൽ ശ്രീകുമാർ പുസ്തകം പരിചയപ്പെടുത്തി.
കെഎസ്എം ഡിബി കോളേജ് പ്രിൻസിപ്പല്‍ പ്രൊഫ.ഡോ.കെ.സി പ്രകാശ്, ഡോ.എൻ. സുരേഷ് കുമാർ, പ്രൊഫ.അമൃതകുമാരി, പ്രൊഫ.വി.മാധവൻ പിള്ള, തപസ്യ കലാസാഹിത്യ വേദി ജില്ലാ അദ്ധ്യക്ഷൻ എസ്.രാജൻ ബാബു, പ്രൊഫ.സി.ചന്ദ്രമതി, അഡ്വ.തെങ്ങമം ശശി, ശാസ്താംകോട്ട ഭാസ്, സി.ബി.വിജയകുമാർ , വെഞ്ചേമ്പ് മോഹൻദാസ്, എ. ജമാലുദീൻ കുഞ്ഞ്, കെ. ഹരികുമാർ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. രാമാനുജൻ തമ്പി സദസ്സിനെ പ്രത്യഭിവാദനം ചെയ്തു.
ഇടം സെക്രട്ടറി ഗിരീഷ് ഗോപിനാഥ് സ്വാഗതവും ഇടം വനിതാവേദി കൺവീനർ ശ്രീമതി ഐശ്വര്യ ബാബു നന്ദിയും രേഖപ്പെടുത്തി. ഇടം ശാസ്താംകോട്ട എന്ന കലാ സാംസ്‌കാരിക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് മുന്നോടിയായി, മുപ്പതോളം കവികൾ പങ്കെടുത്ത വിപുലമായ കവിസദസ്സും ഉണ്ടായിരുന്നു. കവി ആറ്റുവാശ്ശേരി സുകുമാരപിള്ള അദ്ധ്യക്ഷനായ കവിസദസ്സ് പ്രമുഖ കവി മൈനാഗപ്പള്ളി ശ്രീരംഗൻ ഉദ്ഘാടനം ചെയ്തു.