തഴവ. ആര്‍ഭാടത്തിന് വാരിക്കോരി പണം ചിലവിടുന്ന കാലത്ത് മകന്റെ വിവാഹത്തിന് ആര്‍ഭാടം ഒഴിവാക്കി ആറ് നിര്‍ധനകുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയാണ് മണപ്പള്ളി ഇട്ടിയാശേരി ബാബു മാതൃകയാവുന്നത്. മകന്‍ അരുണ്‍ ബാബുവിന്റെയും ആര്യപ്രഭയുടെയും വിവാഹത്തിന് ഇന്നലെ നാട് സാക്ഷിയായപ്പോള്‍ ഹൃദയം നിറയെ പ്രാര്‍ഥനകളോടെ ആറുകുടുംബങ്ങള്‍ തങ്ങള്‍ സ്വപ്നം കണ്ട ഭൂമിയുടെ ആധാരം ഏറ്റുവാങ്ങി.
ജര്‍മ്മനിയില്‍ സയന്റിസ്റ്റായ മകന്റെ വിവാഹനിശ്ചയത്തിനൊപ്പം ഒരു ജീവകാരുണ്യ പദ്ധതി നടപ്പാക്കാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി മണപ്പള്ളി യൂണിറ്റ് പ്രസിഡന്‍റ് ആയ ബാബു നിശ്ചയിക്കുകയായിരുന്നു. മണപ്പള്ളി കരാലില്‍ ജംക്ഷന് പടിഞ്ഞാറ് സെന്റിന് ശരാശരി ഒരുലക്ഷം രൂപ വരുന്ന ഭൂമിയാണ് ബാബു വാങ്ങിയത്. ഒരാള്‍ക്ക് മൂന്നര സെന്റുവീതം നല്‍കാന്‍ തീരുമാനിച്ചു. ആളെ കണ്ടെത്തിയത് പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെയാണ്.
ഇന്നലെ വിവാഹത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ആറ് പേർക്ക് ഭൂമി നല്കിയ ആധാരം സി ആര്‍ മഹേഷ് എംഎല്‍എ കൈമാറി. ഇതോടനുബസിച്ചു നടന്ന സമ്മേളനം രാജു അപ്സര ഉദ്ഘാടനം ചെയ്തു