ആരുവാങ്ങുമിന്നാരുവാങ്ങുമീ ആശ്രാമത്തിലെ രോമാഞ്ചം

Advertisement

ആശ്രാമത്തിൽ ആരാമം തീർത്ത് പുഷ്പമേള

കൊല്ലം.എന്റെ കേരളം പ്രദർശന മേളയെ അലങ്കാരമാക്കി 10 രൂപ മുതൽ 25,000 രൂപവരെ വിലയുള്ള പുഷ്പ ഫലവൃക്ഷങ്ങൾ. ഓരോ ഇലകൾക്കിടയിലും ഓരോ മൊട്ടുവീതമുള്ള നിക്കോഡിയ ഫ്ലവർ, എസ്റ്റർഡേ ടുഡേ ടുമാറോ ചെടി, യൂജീനിയ, മണിമുല്ല, ബ്രൈഡൽ ബ്രോക്കേഡ്, സിലോൺ മുല്ല, അഡീനിയം, പഴയ ഇല ചെടികളായ പെട്രാകോട്ടൺ, മരമുല്ല, കല്യാൺഡ്ര ചെടി, മെലസ്‌റ്റോമ, വള്ളിറോസ്, ഗോൾഡൻ യൂണിഫോറസ് വിവിധ തരം റോസുകൾ, അഡീലിയം, പൂച്ചെടികൾ ഇടംപിടിച്ചു.

മരം- പച്ചക്കറി തൈകള്‍ ഉള്‍പ്പടെ വ്യത്യസ്തമായ 5000 ത്തിലധികം ചെടികളാണ് പുഷ്പമേളയെ ആകർഷകമാക്കുന്നത്. വിപണനമേളയില്‍ ഏറ്റവുമധികം തിരക്കേറിയ സ്റ്റാളുകളിലൊന്നാണ് പുഷ്പമേളയുടേത്.
വിവിധതരം മാവുകളായ കുളമ്പ്മാവ്, കർപൂരമാവ്, ബനാന മാവ് മൽഗോവ സിന്ദൂരമാവ്, സിലോൺ, അൽഫോൻസാ, റോമൻ ആപ്പിൾ മാവ്, ഇമാം പസന്ത്‌മാവ്, ഒരു വര്‍ഷം കൊണ്ട് കായ്ഫലം ഉണ്ടാവുന്ന തെങ്ങുകള്‍, വിവിധ ഇനം പപ്പായ, ചാമ്പക്ക, പേരക്ക, പ്ലാവ്, ഒലിവ്, തുടങ്ങിയവയും വിവിധ ഇനം പച്ചക്കറി തൈകളും വില്‍പ്പനക്കുണ്ട്. രണ്ടാംകുറ്റി കുമാർ നഴ്സറിയുടെ നേതൃത്വത്തിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്.

Advertisement