എസ്എ സെയ്ഫിന്‍റെ ‘ഇങ്ങനെയും ചിലര്‍’ കൊല്ലം പുസ്തകോല്‍സവത്തില്‍ പ്രകാശിപ്പിച്ചു

Advertisement

കൊല്ലം.ശ്രദ്ധേയനായ പത്രപ്രവര്‍ത്തകനും പിഎസ് സി അംഗവുമായ എസ്എ സെയ്ഫ് രചിച്ച് സൈന്ധവ പ്രസിദ്ധീകരിച്ച ഇങ്ങനെയും ചിലര്‍ എന്ന പുസ്തകം ജില്ലാ പുസ്തകോല്‍സവ വേദിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണന്‍ സെക്രട്ടറി ഡി സുകേശന് ആദ്യ കോപ്പി കൈമാറി പ്രകാശനം നിര്‍വഹിച്ചു. ഗ്രന്ഥകാരന്‍ എസ്എ സെയ്ഫ്, സൈന്ധവ അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിചയപ്പെട്ട അസാധാരണ വ്യക്തിത്വങ്ങളെകുറിച്ചുള്ള ഹൃദയരേഖകളാണ് കൃതിയിലുള്ളത്. വക്കില്‍ ചോരപൊടിയുന്ന അനുഭവങ്ങളെ നേരിടുന്ന ജീവിതങ്ങളെ ഇതില്‍ വായിച്ചെടുക്കാം