ഭരണിക്കാവ് . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി നടപ്പിലാക്കുന്ന ‘സ്നേഹസ്പർശം കുടുംബ സുരക്ഷാ പദ്ധതി’ക്ക് ഭരണിക്കാവ് യൂണിറ്റിൽ
തുടക്കമായി.വ്യാപാരി മരണപ്പെട്ടാൽ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി.വ്യാപാരിക്കും കുടുംബാഗങ്ങൾക്കും പദ്ധതിയിൽ പങ്കാളികളാകാം.ജില്ലയിലെ വ്യാപാരികളുടെ പരസ്പര സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയിൽ ചേരാൻ താത്പര്യമുള്ള യൂണിറ്റിലെ എല്ലാ വ്യാപാരി കുടുംബങ്ങളേയും അംഗങ്ങളാക്കാൻ തീരുമാനിച്ചു.ജില്ലാ സെക്രട്ടറി
എ.കെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.ജി പുരുഷോത്തമൻ,ട്രഷറർ വി.സുരേഷ് കുമാർ,ശശിധരൻ,മുഹമ്മദ് ഹാഷിം, അനിൽകുമാർ,കുഞ്ഞുമോൻ,ബീനാ വാസുദേവ്,നജീർ,സിയാദ്,ഹരികുമാർ ,ദീപൻ,എ.എം അനീസ്,ശശികുമാർ കേരള,ഷാജഹാൻ പനപ്പെട്ടി എന്നിവർ സംസാരിച്ചു.