കൊട്ടിയത്ത് വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന എൻജിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു

Advertisement

കൊട്ടിയം.വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന എൻജിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു. പാരിപ്പള്ളി എഴിപ്പുറം  ചാവർകോട് സസ്പൂൾ ഹവേലിയിൽ പരേതനായ അജികുമാറിന്റെ മകൻ

  ഗിൽജിത്ത് (22)ആണ് അന്തരിച്ചത്. കഴിഞ്ഞ.23ന് പകൽ രണ്ടേകാലിന് കൊല്ലം തിരുവനന്തപുരം ദേശിയപാതയിൽ

കൊട്ടിയം സിതാര ജംഗ്ഷനിൽ  വച്ചാണ് അപകടം ഉണ്ടായത്. കൊട്ടിയം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ ഗിൽഗിത്തിന്റെ സ്കൂട്ടറിൽ

തിരുവനന്തപുരംഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് അമിതവേഗത്തിൽ 

മറ്റൊരു വാഹനത്തെ മറികടന്ന് വന്ന  സെയിൽസ് വാൻ ഇടിച്ചാണ് അപകടം ഉണ്ടായത് ഇടിയുടെ ആഘാതത്തിൽ 

നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ അതേ ദിശയിൽ വന്ന ഓട്ടോറിക്ഷയിലും ചെന്നിടിച്ചു ഗുരുതര പരിക്ക് പറ്റിയതിനെ തുടർന്ന് ഗിൽജീത്തിനെ  കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരണ മടഞ്ഞു.ഗിൽജിത്തിന്റെ മാതാവ് നിഷ. എൻ എൽ . സഹോദരൻ ആൻമിഥുൻ

Advertisement