കടയ്ക്കലിൽ ഏഴു വയസ്സുകാരിക്ക് പീഡനം, 52കാരൻ അറസ്റ്റിൽ

Advertisement

കൊല്ലം. കടയ്ക്കലിൽ 7 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ 52കാരൻ അറസ്റ്റിൽ.കടക്കൽ സ്വദേശിയായ കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്.പ്രതിയെ റിമാൻ്റ് ചെയ്തു.

സംഭവത്തെ പോലീസ് പറയുന്നത് ഇങ്ങനെ ,മുത്തശ്ശി മാത്രം വീട്ടിലുള്ളപ്പോൾ വീട്ടിലെത്തിയ കൃഷ്ണൻകുട്ടി ഊഞ്ഞാലിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ പീഡിനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് അമ്മ കുട്ടിയെ കുളിപ്പിക്കുമ്പോഴാണ് സ്വകാര്യഭാഗത്ത്
വേദനയെടുക്കുന്നതായി കുട്ടി മാതാവിനോട് പറയുന്നത്. മാതാവ് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ക്ഷതം ഉളളതായി കണ്ടെത്തിയത്. കുട്ടിയെ കടക്കൽ താലൂക്ക്‌ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തേ സ്വകാര്യ മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചു.


ഡോക്ടർ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി മനസിലാക്കിയത്. പീഡനകാര്യം കുട്ടി ഡോക്ടറോടും പറഞ്ഞതോടെ ഡോക്ടർ കടക്കൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ്
പ്രതിയായ കൃഷ്ണൻകുട്ടിയെ കടക്കൽ ഭാഗത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.പോലീസ് ചോദ്യം ചെയ്യലിൽ ഇയ്യാൾ കുറ്റം സമ്മതിച്ചു.
പോക്സോ ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.