ഡീസൻ്റജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രികനായ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

Advertisement

കൊല്ലം. മൈലാപൂർ ഡീസൻ്റജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രികനായ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. മൈലാപ്പൂർ സ്വദേശി ജയദേവിനാണ് പരുക്കേറ്റത്. കാലിൽ കയറിയ റോഡ് റോളർ ഫയർ ഫോഴ്സ് ജെ.സിബിയുടെ സഹായത്തോടെ ഉയർത്തിയാണ് ജയദേവിനെ രക്ഷിച്ചത്.റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരുക്കേറ്റു.പ്രദേശവാസിയായ രാധാലയം വീട്ടിൽ രാഘവൻ പിള്ളയുടെ വീടിന്റെ മതിലും ഗേറ്റും ഇലക്ട്രിക് പോസ്റ്റും റോഡ് റോളർ
ഇടിച്ച് തകർത്തു.