നവചണ്ഡികാ യാഗം : ഒരുക്കങ്ങൾ പൂർത്തിയായി

Advertisement

കൊല്ലം തൃപ്പനയം ദേവീ ക്ഷേത്രത്തിൽ നടക്കുന്ന നവ ചണ്ഡികാ യാഗത്തിന്റെ ഒരുക്കങ്ങൾ ഒക്കെ പൂർത്തിയായതായി വിശ്വരക്ഷാ യാഗസമിതിയുടെ കേരളത്തിന്റെ അധ്യക്ഷൻ ശ്രീ വിജിതമ്പി. ഞായർ, തിങ്കൾ, ചൊവ്വാ (മേയ് 28,29,30) തീയതികളിൽ ചെന്നൈ ആസ്ഥാനമായുള്ള സച്ചിദാനന്ദ നാഥ ഗുഹാനന്ദ മണ്ഡലിയിലെ ശ്രീ ഗണേഷ് കാപ്പിയാർ മുഖ്യയാഗാചാര്യനായി നടക്കുന്ന യാഗത്തിൽ വിവിധ ജില്ലകളിൽ നിന്നും ഭക്തജന പ്രവാഹം മുന്നിൽ കണ്ട് എല്ലാ ക്രമീകരണങ്ങളും ഭാരവാഹികൾ ഏർപ്പെടുത്തിയിട്ടുണ്ട്.

യാഗത്തിന്റെ ഭാഗമായി മേയ് 28 ഞായറാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശ്രീമതി ശശികല ടീച്ചർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതാണ്. കുഴിയം ശക്തിപാദ ദ്വൈതാശ്രമത്തിലെ സ്വാമിനി ദിവ്യാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തുകയും ശ്രീ പൊയിലക്കട രാജൻനായർ അധ്യക്ഷനുമാകും. വിശ്വരക്ഷാ യാഗസമിതിയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീ വിജിതമ്പി, VHP സംസ്ഥാന ജനറൽ സെക്രട്ടറി V R രാജശേഖരൻ, ശ്രീ പി സി വിഷ്ണുനാഥ് MLA, കൊടുങ്ങല്ലൂർ ക്ഷേത്രം മേൽശാന്തി അഡ്വ. ത്രിവിക്രമൻ അടികൾ, ശ്രീ സി കെ ചന്ദ്രബാബു, ഡോ. വി ശശിധരൻ പിള്ള, മുരളീധരൻ പെരിനാട്, ശ്രീ എം ജനാർദ്ദനൻ, മനോജ്‌ മണ്ണാശേരി, ശ്രീ സുഗതൻ, തുടങ്ങിയ വിവിധ സാമുദായിക സാംസ്‌കാരിക നേതാക്കൾ സംസാരിക്കുന്നതാണ്.