കൊല്ലം കളക്ടറേറ്റ് മാർച്ചും ധർണയും വിജയിപ്പിക്കുമെന്ന് പെൻഷനേഴ്സ് അസോസിയേഷൻ

Advertisement

ശാസ്താംകോട്ട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 31ന് കൊല്ലം
കളക്ട്രേറ്റിന് മുന്നിൽ നടക്കുന്ന മാർച്ചും ധർണയും വിജയിപ്പിക്കുവാൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ.ചന്ദ്രശേഖരൻ പിള്ള ഉത്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.മുഹമ്മദ്‌ കുഞ്ഞ്,ജില്ലാ ജോ.സെക്രട്ടറി എൻ. സോമൻപിള്ള,നേതാക്കളായ ബാബുരാജൻ,സുധാകരപണിക്കർ, അബ്ദുൽ സമദ്,നാസർഷാ, ലൂക്കോസ് മാത്യു,എം.ജോർജ്,രാജീവ്‌ പെരുമ്പുറത്,രാജീവ്‌ പുത്തൂർ,ലീലാമണി,എച്ച്.എ സലീം, സുരേഷ് ബാബു,സഹദേവൻ പുത്തൂർ,സാവിത്രി,ബാലചന്ദ്രൻ പിള്ള, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Advertisement