കരുനാഗപ്പള്ളി താലൂക്കിലെ സ്കൂളുകളിലെ ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും ഓറിയന്റേഷൻ ക്ലാസ് നടത്തി

Advertisement

കരുനാഗപ്പള്ളി. സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി താലൂക്കിലെ സ്കൂളുകളിലെ ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും ഓറിയന്റേഷൻ ക്ലാസ് നടത്തി .കരുനാഗപ്പള്ളി സബ്ബ് ആർ ടി ഒ ഓഫീസ് സംഘടിപ്പിച്ച പരിപാടി സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

സ്കൂൾ ബസുകളിലെ ജീവനക്കാരുടെ വേതനം എല്ലാ സ്കൂളുകളും ഏകീകരിക്കണമെന്നും ബസ്സിലെ ജീവനക്കാർക്ക് വേണ്ടി പ്രോഗ്രാം സംഘടിപ്പിച്ച മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തി പ്രശംസനീയമാണ് എന്നും എംഎൽഎ പറഞ്ഞു കരുനാഗപ്പള്ളി ഓഫീസിലെ എം വി ഐ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു . എ എം വി ഐ സമീർ എ.സ്വാഗതം പറയുകയും ഗുരുദാസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. റോഡ് സേഫ്റ്റി ക്ലാസിന് എം വി ഐ ബേബി ജോൺ, അനു എസ് കുമാർ എന്നിവർ നേതൃത്വം നൽകുകയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ശ്രീകുമാർ ,ഗ്ലൈന്റ് മാത്യൂസ് എന്നിവർ ഫയർ സേഫ്റ്റി ഫസ്റ്റ് എയിഡ് എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു