അഞ്ചലിൽ പട്ടാപ്പകൽ വീട്ടിനുള്ളിൽ യുവാവിനെ കെട്ടിയിട്ട് മുഖംമൂടി സംഘം 35ലക്ഷം രൂപ കവർന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം,വിഡിയോ

Advertisement

അഞ്ചൽ. പട്ടാപ്പകൽ വീട്ടിനുള്ളിൽ യുവാവിനെ കെട്ടിയിട്ട് മുഖംമൂടി സംഘം 35ലക്ഷം രൂപ കവർന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം. അഞ്ചൽ കൈപ്പള്ളി സ്വദേശി സിബിൻഷായെ കെട്ടിയിട്ടാണ് നാൽവർസംഘം കവർച്ച നടത്തിയത്.അഞ്ചൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വീട്ടിനുള്ളിൽ പണം ഉണ്ടെന്ന് അറിഞ്ഞു കൊണ്ട് നടത്തിയ കവർച്ചയെന്ന പ്രാഥമിക നിഗമനമനത്തിലാണ് പോലീസ് .
വീട്ടുകാർ പോലീസിന് നൽകിയ മൊഴി ഇങ്ങനെ,പിതാവ് നസീർ പളളിയിൽ പോയ സമയത്ത് നാലംഗ സംഘം വീട്ടിനുള്ളിൽ കടന്നു. തുടർന്ന് സിബിൻഷായെ കെട്ടിയിട്ടശേഷം മുളകുപൊടി വിതറി കഴുത്തിൽ കത്തിവച്ച അലമാരയിൽ സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ കവർന്നു.

പിതാവിൻ്റെ വ്യാപാരസ്ഥാപന വിൽപ്പനയുമായി ബന്ധപ്പെട്ട് കിട്ടിയ 35ലക്ഷം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. വീട്ടിൽസിബിൻ ഷായും മാതാവും അയൽവാസിയായ മറ്റൊരു സ്ത്രീയും മാത്രമാണ് ഉണ്ടായിരുന്നത്.
സിബിൻഷായുടെ ഇരുകൈകളിലും കത്തികൊണ്ട് വരഞ്ഞു മുറിവേൽപ്പിക്കുകയും ചെയ്തു.സ്ഥലത്ത് പുനലൂർ ഡിവൈഎസ് പി വിനോദിൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.

വീട്ടുകാരുടെ വിശദമൊഴി പോലീസ് രേഖപ്പെടുത്തി. പ്രദേശത്തെ CCTV ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

Advertisement