തിരുവനന്തപുരം. ഹയർ സെക്കണ്ടറി പരീക്ഷാഫലം പിൻവലിച്ചെന്ന വ്യാജ പ്രചാരണം നടത്തി, യുട്യൂബ് ചാനല്‍ ഉടമയെ അറസ്റ്റുചെയ്തു. കൊല്ലം പോരുവഴി പഞ്ചായത്തംഗം ബിജെപിപ്രവര്‍ത്തകന്‍ നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയെന്നാണ് ആരോപണം. വിദ്യാഭ്യാസ മന്ത്രിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹയര്‍സെക്കന്‍ഡറി ഫലവുമായി ബന്ധപ്പെട്ട ചില പാകപ്പിഴകള്‍ സംബന്ധിച്ച ന്യൂസ് സ്വന്തം യുട്യൂബ് ചാനലില്‍ നല്‍കിയതാണെന്നും ഇതിലെ ചില പിശകുകള്‍ പിന്നീട് തിരുത്തിയെന്നും പറയപ്പെടുന്നു. ഇതിന്‍റെ ലിങ്ക് സ്ക്രീന്‍ഷോട്ട് സഹിതം ആരോ മന്ത്രിക്ക് അയച്ചുനല്‍കി. മന്ത്രി നേരിട്ട് പരാതിനല്‍കുകയായിരുന്നു. ക്ളിക് ബെയ്റ്റ് എന്ന തരത്തില്‍ ഹയര്‍സെക്കന്‍ഡറിറിസള്‍ട്ട് പിന്‍വലിക്കുന്നു എന്ന ഹെഡിംങ് നല്‍കിയതാണ് പരാതിക്കിടയാക്കിയത് . ഇത് പിന്നീട് പിന്‍വലിച്ചു. അധികൃതരെ പ്രശ്നം ബോധ്യപ്പെടുത്തി എന്ന് നിഖില്‍ പിന്നീട് വിവരിക്കുന്നുണ്ട്. ഈ വിഡിയോ നീക്കം ചെയ്യുകയും ചെയ്തു.
സംഭവിച്ചതെന്താണ് എന്നത് സംബന്ധിച്ച് നിഖില്‍ നല്‍കിയ വിഡിയോയുടെ ലിങ്ക്