അനധികൃത ബസ് സര്‍വീസിന് സഹായിച്ച ആര്‍ടിഒയ്ക്ക് സസ്‌പെന്‍ഷന്‍

Advertisement

കൊല്ലം: അനധികൃത ബസ് സര്‍വീസിന് സഹായിച്ച ആര്‍ടിഒയ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ആര്‍ടിഒ ഡി.മഹേഷിനെയാണ് ഗതാഗത സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തത്. കൊട്ടാരക്കരയില്‍ കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ അനധികൃത സര്‍വീസ് നടത്തുന്നുവെന്ന പരാതി ഉണ്ടായിരുന്നു.
എന്നാല്‍ വിവരം ശരിയല്ലെന്ന് ആര്‍ടിഒ ഡി. മഹേഷ് ഗതാഗത വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ കോണ്‍ട്രാക്ട് ക്യാരിയേജുകള്‍ അനധികൃത സര്‍വീസ് നടത്തിയതായി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് റിപ്പോര്‍ട്ടില്‍ വ്യാജമായി സമര്‍പ്പിച്ച ആര്‍ടിഒയ്‌ക്കെതിരെ നടപടിയെടുത്തത്.

Advertisement