കുളത്തൂപ്പുഴയില്‍ പുതിയ സ്‌കൂളും അധിക ബാച്ചുകളുമില്ല; ഉപരിപഠനത്തിന് കുട്ടികള്‍ നാടുവിടണം

Advertisement

കുളത്തൂപ്പുഴ: എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും ഉപരിപഠനത്തിന് കുളത്തൂപ്പുഴയില്‍ സൗകര്യമൊരുക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തത് രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും വലയ്ക്കുന്നു. അഡ്മിഷനുവേണ്ടി ദൂരസ്ഥലങ്ങള്‍ തേടേണ്ടി വരുമെന്നതാണ് വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്നത്.
പ്ലസ് വണ്‍ തുടര്‍പഠനത്തിന് നിലവില്‍ കുളത്തൂപ്പുഴയിലുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ്, ആര്‍ട്‌സ്, കോമേഴ്‌സ് വിഭാഗങ്ങളിലായി ആകെ 180 സീറ്റുകളാണുള്ളത്. അതേസമയം, കുളത്തൂപ്പുഴയില്‍ പരീക്ഷയെഴുതി വിജയിച്ച 357പേരും തുടര്‍ പഠനത്തിനായി പ്രവേശനത്തിനായി കാത്തിരിക്കുകയാണ്.
നിലവിലെ സ്ഥിതിയില്‍ 50 ശതമാനം വിദ്യാര്‍ഥികള്‍ക്കു പോലും പ്രവേശനം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. കിഴക്കന്‍ മലയോര മേഖല കേന്ദ്രീകരിച്ച് കൂടുതല്‍ ബാച്ചുകളും സൗകര്യങ്ങളും അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

Advertisement