തൃപ്പനയം ദേവീ ക്ഷേത്രത്തില്‍നവ ചണ്ഡിക യാഗം സമാപിച്ചു

Advertisement

അഞ്ചാലുംമൂട്: കഴിഞ്ഞ മൂന്ന് ദിവസമായി തൃപ്പനയം ദേവീ ക്ഷേത്രത്തില്‍ വിശ്വരക്ഷ സമിതിയുടെ നേതൃത്വത്തില്‍ നടന്ന നവ ചണ്ഡിക യാഗം ഇന്നലെ സമാപിച്ചു. ചെന്നൈ സച്ചിദാനന്ദ മണ്ഡലിയിലെ ഗണേഷ് കാപ്പിയാരുടെ നേതൃത്വത്തില്‍ പൂര്‍ണാഹതി ചടങ്ങുകളോടെയാണ് യാഗം സമാപിച്ചത്.
കഴിഞ്ഞ ദിവസം നടന്ന മുത്തപ്പന്‍ വെള്ളാട്ടത്തില്‍ നിരവധി ഭക്തരാണ് എത്തിച്ചേര്‍ന്നത്. സംവിധായകന്‍ വിജി തമ്പി, യാഗത്തിന്റെ രക്ഷാധികാരി പൊയിലക്കട രാജന്‍ നായര്‍, തൃപ്പനയം ദേവീ ക്ഷേത്രം പ്രസിഡന്റ് സി. കെ. ചന്ദ്രബാബു, വിഎച്ച്പി സെക്രട്ടറി മുരളീധരന്‍ പെരിനാട്, തൃപ്പനയം ദേവീ ക്ഷേത്രം സെക്രട്ടറി എസ്. മുരളീധരന്‍ പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.