വിദ്യാർത്ഥികൾക്കുള്ള ആദരമായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂള്‍ പുരസ്‌കാര സമർപ്പണവേദി

Advertisement

ശാസ്താംകോട്ട . ബ്രൂക്ക് ഇന്റർനാഷണൽ സി. ബി. എസ്. ഇ.സ്കൂളിൽ പത്താംക്ലാസ്സിലും പ്ലസ്ടു വിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര സമർപ്പണം കുട്ടികൾക്കുള്ള ആദരമായി മാറി.പന്ത്രണ്ടാം ക്ലാസ്സിൽ നിന്നും ഹൃദ്യ. വി. അജയ് യും പത്താം ക്ലാസ്സിൽ നിന്നും ജാനകി.എസ്.മുരളിയുമാണ് സ്കൂൾ ടോപ്പറായി മാറിയത്. പത്താം ക്ലാസ്സിൽ നിന്നും പതിമൂന്ന് വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസ്സിൽ നിന്നും നാല് വിദ്യാർത്ഥികളുമാണ് എല്ലാവിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കിയത്.പത്താം ക്ലാസ്സിൽ നിന്നും വിവിധ വിഷയങ്ങളിൽ ഇരുപത്തഞ്ച് കുട്ടികൾ സ്കൂൾ ടോപ്പേഴ്സ് ആയപ്പോൾ പ്ലസ്‌ ടുവിൽ നിന്നായി പതിനെട്ടു കുട്ടികളാണ് വിവിധ വിഷയങ്ങളിൽ സ്കൂൾ ടോപ്പേഴ്സ് ആയത്.സ്കൂളിലെ അടുത്ത അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനോത്സവവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.

കുമ്പളത്തു ശങ്കുപ്പിള്ള മെമ്മോറിയാൽ ദേവസ്വം ബോർഡ്‌ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.പ്രകാശ് കെ.സി. അക്ഷരപ്പാട്ട് പാടിക്കൊണ്ടാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്.

സ്കൂൾ അങ്കണത്തിൽ തയ്യാറാക്കിയ ആര്യാഭട്ടൻ, രവീന്ദ്രനാഥടാഗോർ, മദർ തെരേസ, ഡോ. എ.പി.ജെ. അബ്ദുൾകലാം, എന്നിവരുടെ പ്രതിമകളുടെ അനാച്ഛാദനവും സ്കൂൾ ഡയറക്ടർ റവ.ഫാ.ഡോ.അബ്രഹാം തലോത്തിലിന്റെ നേതൃത്വത്തിൽ നിർവ്വഹിച്ചു .കുട്ടികളുടെ കലാപ്രകടനങ്ങളാൽ നിറഞ്ഞ സ്കൂൾ അങ്കണം അക്ഷരാർത്ഥത്തിൽ ഉത്സവപ്രതീതി ഉയർത്തി.