ഓച്ചിറപഞ്ചായത്ത് ഓഫിസിൽ തീപിടുത്തം,വിഡിയോ

Advertisement

ഓച്ചിറ. പഞ്ചായത്ത് ഓഫിസിൽ തീപിടുത്തം, താഴത്തെ നിലയിലെ പരാതി കൗണ്ടർ കത്തിനശിച്ചു രാവിലെ ആറ് മണിയോടെയാണ് സംഭവം. പുക ഉയരുന്നത് കാൽനടയാത്രക്കാരൻ്റെ ശ്രദ്ധയിലാണ് പെട്ടത്. .തുടർന്ന് ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും .

കരുനാഗപ്പള്ളി ഫയർഫോഴ്സിൻ്റെ സഹായത്തോടെ തീയണക്കുകയും ചെയ്തു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി പറഞ്ഞു. പ്രധാന ഫയലുകൾ ഒന്നും നഷ്ടപ്പെട്ടില്ലെന്ന് പ്രസിഡന്‍റ് പറഞ്ഞു.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രഥമിക നിഗമനം. കമ്പ്യൂട്ടറും, ഫയലുകളുമാണ് കത്തി നശിച്ചത്.