മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് തല സ്ക്കൂൾ പ്രവേശനോത്സവം വർണാഭമായി

Advertisement

മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് തല സ്ക്കൂൾ പ്രവേശനോത്സവം ഐസിഎസ് വി.വി.എം.എൽ.പി.എസ്സിൽ നടന്നു.ഘോഷയാത്രയിൽ നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു.കുറ്റിമുക്കിൽ നിന്നും. സ്കൂൾ അങ്കണത്തിലേക്ക് നടന്ന
ഘോഷയാത്രയ്ക്ക് ഗജവീരനും വാദ്യമേളങ്ങളും മിഴിവേകി.തുടർന്ന് നടന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് ഉദ്ഘാടനം ചെയ്തു.ഷാജി ചിറക്ക്മേൽ അദ്ധ്യക്ഷത വഹിച്ചു.പ്രഥമാധ്യാപിക
ഷൈനി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ പഠനോപകരണ വിതരണം നടത്തി.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മൈമൂനത്ത് നജിം,ഷീബാ സിജു,അംഗങ്ങളായ . ബിന്ദു മോഹൻ,ഷിജിനാ നൗഫൽ,ബിആർസി കോഡിനേറ്റർ പ്രതീപ്,എബി പാപ്പച്ചൻ ,രാധാകൃഷ്ണൻ,പിടിഎ പ്രസിഡന്റ് രാജേഷ്,നൗഫൽ,മുളവൂർ സതീഷ് തുടങ്ങിയവർ പങ്കെടുത്തു.