അഗ്നിശമന പ്രവർത്തനത്തിൽ പഠനക്ലാസ്സുംപ്രദർശനവും

Advertisement

ശൂരനാട്. കുമരന്‍ചിറ ഗവണ്മെന്റ് യു.പി.സ്കൂളിന്റെയും ശാസ്താംകോട്ട ഫയർ ആന്റ് റെസ്ക്യൂ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ,
അഗ്നിരക്ഷാ പ്രവർത്തനങ്ങളിൽ പഠനക്ലാസ്സും അഗ്നി രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തന പരിശീലനവും നടത്തി.ശൂരനാട് തെക്ക് പഞ്ചായത്തിലെ എൽ.പി-യൂ.പി സ്കൂൾ അദ്ധ്യാപകർക്കും പാചകതൊഴിലാളികൾക്കും വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്.
കുമരന്‍ചിറ യു.പി.എസ്സിൽ നടന്ന ചടങ്ങ് ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ശ്രീജ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് എ.അനീസ യുടെ അദ്ധ്യക്ഷതയിൽ ശാസ്താംകോട്ട അസിസ്റ്റന്റ് ഫയർ ഓഫീസർ സജീവ് പരിശീലനത്തിന് നേതൃത്വം നൽകി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി രാജി,അംഗം മായാവേണുഗോപാൽ,എസ്.ബഷീര്‍,ആർ.ആദർശ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisement