കൊല്ലം: പ്രായമായ ആളെ തടഞ്ഞു നിര്‍ത്തി മോബൈല്‍ ഫോണ്‍ കവര്‍ച്ച നടത്തിയ പ്രതി
പോലീസ് പിടിയില്‍. നല്ലില സെന്റ് തോമസ് ഭവനത്തില്‍ തോമസ് (37) ആണ് കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായത്. രണ്ട് മാസം മുമ്പ് കണ്ണനല്ലൂര്‍ ജങ്ഷനില്‍ വച്ച് പുല്ലിച്ചിറ സ്വദേശിയായ റോയി എന്ന ആളുടെ മോബൈല്‍ ഫോണ്‍ ഇയാള്‍ പിടിച്ചുപറിച്ചിരുന്നു. തുടര്‍ന്ന് കണ്ണനല്ലൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരെ സമാന രീതിയിലുള്ള കേസ് കൊട്ടാരക്കര പോലീസ് സ്റ്റേഷനിലും നിലവിലുണ്ട്.