കുന്നത്തൂർ :കുന്നത്തൂർ പഞ്ചായത്ത് ഐവർകാല സർക്കാർ എൽ.പി സ്കൂളിൽ പുതിയതായി നിർമിച്ച ബഹുനില മന്ദിരം നാടിന് സമർപ്പിച്ചു.ധനകാര്യ വകുപ്പു മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.സർക്കാർ കൂടുതൽ മുൻഗണന നൽകുന്നത് വിദ്യാഭ്യാസ മേഖലയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് എട്ട് ക്ലാസ് മുറികളുള്ള കെട്ടിടം പൂർത്തിയാക്കിയത്.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപൻ പൂർവ്വ അധ്യാപകരെ ആദരിച്ചു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി,വൈസ് പ്രസിഡന്റ് പി.ഗീതാകുമാരി,കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സല കുമാരി,വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട്,സ്ഥിരംസമിതി അധ്യക്ഷരായ റ്റി.ശ്രീലേഖ,ഷീജാ രാധാകൃഷ്ണൻ,ഡാനിയൽ തരകൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എസ് സുജാകുമാരി,പ്രഥമാധ്യാപിക എൻ.ആർ ശ്രീദേവി,പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.
ഷാജി,എസ്.എം.സി ചെയർമാൻ കെ.എം മനോജ് തുടങ്ങിയവർ സംസാരിച്ചു.