കൊല്ലം.ദേശിയ ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ് 2023 കൊല്ലം ജില്ലാ ആശുപത്രിയിലെ ഗ്രേഡ് 1 നഴ്സിംഗ് ഓഫീസർ ഗീത.എ.ആർ ന്.
നഴ്‌സിംഗ് മേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍, രോഗീ പരിചരണം, വിവിധ രോഗിപരിചരണ മേഖലയിലെ പ്രാവിണ്യം, പ്രവർത്തിപരിചയം, പാലിയേറ്റിവ് രംഗത്തെ പ്രവര്‍ത്തനം, ചാരിറ്റബിള്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍, കോവിഡ് കാലത്തെ പ്രത്യേക പരിചരണം, കാൻസർ വാർഡുകളിലെ രോഗികള്‍ക്ക് നല്‍കിയ സേവനങ്ങള്‍ തുടങ്ങിയ മേഖലകളിൽ കൊല്ലം ജില്ലയിലെ പ്രധാന ആതുരസേവനം നടത്തുന്നതിൽ മുന്നില്‍ തന്നെ ഗീത.എ.ആർ. ഉണ്ടായിരുന്നു. തന്റെ കഴിവുകൾ, പ്രവർത്തന മികവുകൾ കഴിഞ്ഞ 23 വര്‍ഷങ്ങളായി വിവിധ ആരോഗ്യ മേഖലകളില്‍ ആതുരസേവന രംഗത്ത് നല്‍കിയ സേവനം ദേശിയ അവാർഡ് ലേക്ക് നയിച്ചു. നിലവില്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ ഗ്രേഡ് 1 നഴ്സിംങ് ഓഫിസര്‍ ആയി ജോലി ചെയ്യുകയാണ് ഗീത.എ.ആർ. 19 വര്‍ഷമായി കേരള ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തു വരുന്നു. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രധാന ആശുപത്രികളിൽ തന്നെയാണ് ജോലി ചെയ്തിട്ടുള്ളതും. നിലവില്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ വാർഡിൽ 3 വര്‍ഷമായി ജോലി നോക്കി വരുന്നു. ആരോഗ്യ വകുപ്പില്‍ ജോലി ക്ക് കയറുന്നതിനു മുമ്പ് 4 വര്‍ഷത്തോളം കൊല്ലം ദാമോദർ മെമ്മോറിയല്‍ ആശുപത്രി, അടൂര്‍ മരിയ ആശുപത്രി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം സ്കൂൾ ഓഫ് നേഴ്സിംഗിൽ നിന്നും ഡിപ്ളോമ ഇൻ ജനറല്‍ നഴ്സിംഗ്, തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ നിന്നും Role of Nurse in Emergency Care Training, തിരുവനന്തപുരം RCC യില്‍ നിന്നും Chemotherapy Training. , Foundation Course in പാലിയേറ്റീവ് Care , ആലപ്പുഴ മെഡിക്കല്‍ കോളജ് നിന്നും, Chemo ഡയാലിസിസ് & പെരിട്ടോണിയൽ ഡയാലിസിസ് പ്രത്യേക ട്രെയിനിങ് എന്നീ മേഖലകളില്‍ പ്രത്യേക പ്രാവിണ്യം നേടിയെടുത്ത ഗീത.എ.ആർ. തന്റെ അറിവും, അതിനോട് മികവുറ്റ പ്രവര്‍ത്തനങ്ങളും രോഗികൾക്ക് ആതുരസേവന രംഗത്ത് കൂടുതല്‍ പരിചരണം കൊടുക്കുന്നതിനും അതുവഴി കൂടുതൽ ജീവിതങ്ങള്‍ ജീവിത നിലവാരം എന്നിവ തിരികെ പിടിക്കുന്നതിനും സാധിച്ചിട്ടുണ്ട്. ഈ മാസം ജൂൺ 19 ന് ഡൽഹിയിൽ വച്ച് നടക്കുന്ന ദേശിയ അവാർഡ് ദാന ചടങ്ങില്‍ രാഷ്ട്രപതി യുടെ കൈയ്യില്‍ നിന്നും അവാർഡ് ഏറ്റുവാങ്ങും. പ്രശസ്തി പത്രവും, മെഡലും, 50000.00 രൂപയും ആണ് ദേശിയ Florence Nightingale Award ലഭ്യമാക്കുന്നത്.
കൊല്ലം തിരുമുല്ലവാരം PO , വിഷ്ണത്ത്കാവിൽ SMRA 296 B സുഗീതം ആണ് വീട്.
ഭർത്താവ് സുനില്‍കുമാര്‍.കെഎന്‍. എസ്ഐ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ന്റെ കൊല്ലം ഓഫീസ്. മകന്‍ അഖില്‍ ബിടെക് ബിരുദധാരി, മകള്‍ ആര്യ. എസ്. നാലാം വര്‍ഷ എംബിബിഎസ് വിദ്യാർത്ഥി.