കൊട്ടിയം. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കാര്‍ ഡ്രൈവര്‍ പോലീസ് പിടിയില്‍. കൊട്ടിയം സിത്താര ജംഷനില്‍ റഹ്മാന് മന്‍സിലില്‍ ജൂനയിദ് ഖാന്(31) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. സ്കുള് വിദ്യാര്‍ത്ഥിനിയായിരിക്കെ പെണ്‍കുട്ടി സ്കുളില്‍ പോയിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു പ്രതി. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ച് അടുപ്പം സ്ഥാപിച്ച പ്രതി തുടര്‍ന്ന് പെണ്‍കുട്ടി ഉന്നത വിദ്യാഭ്യാസത്തിനായി എറണാകുളത്ത് എത്തിയപ്പോള്‍ പിന്തുടര്ന്ന് അവിടെ എത്തുകയും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
നാട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രതി വീണ്ടും ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നതോടെയാണ് കുട്ടി വീട്ടുകാരോട് കാര്യങ്ങള്‍ പറയുന്നതും തുടര്‍ന്ന് കൊട്ടിയം പോലീസിന് പരാതി നല്കിയതും. ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഗോപകുമാറിന്റെ നിര്‍ദ്ദേശാനുസരണം കൊട്ടിയം ഇന്‍സ്പെക്ടര്‍ വിനോദ്, എസ്.ഐ മാരായ ഷിഹാസ്, ജോയി, സിപിഒ മാരായ രമ്യ, പ്രവീണ്‍ചന്ദ് എന്നിരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.