മുൻ സിനിമാ പ്രവർത്തകൻ കിഴക്കേകല്ലട ആററുപുറത്തു ജയദേവൻ നിര്യാതനായി

Advertisement

ചലച്ചിത്രനടനും പി.പദ്മരാജൻ്റെ ചിത്രങ്ങളിലെ സഹസംവിധായകനും ഗായകനും ആയിരുന്ന കിഴക്കേകല്ലട ആററുപുറത്തു ജയദേവൻ യാത്രയായി.

പരേതനായ ആറ്റുപുറത്തു മാധവൻ നായരുടെ മകനും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മായാദേവി യുടെ സഹോദരനും ആണ് .പദ്മരാജൻ്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രത്തിൽ ജോബ് എന്ന ശ്രദ്ധേയമായ കഥാപാത്രത്തിന് ജീവൻ നൽകി.
കൂടാതെ പദ്മരാജൻ്റെ നവംബറിൻ്റെ നഷ്ടം.അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ. തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കടത്ത് എന്ന ചിത്രത്തിലും ചെറിയൊരു വേഷം ചെയ്തിരുന്നു.
സംസ്കാരം ഹരിപ്പാട് ശ്രീ നിലയത്തിൽ തിങ്കൾ വൈകിട്ട് നാല് മണിക്ക്.

Advertisement