ശാസ്താംകോട്ട : ശാസ്‌താംകോട്ട രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പഠനക്രമത്തിലേക്കുള്ള തുടക്കം പരിസ്ഥിതി സൗഹൃദമായിരുന്നു .വൃക്ഷത്തൈകൾ നൽകിയും വർണ്ണക്കുടകൾ ഒരുക്കിയുമാണ് കെജി വിഭാഗത്തിലെ കുട്ടികളെ സ്‌കൂളിലേക്ക് ആനയിക്കപ്പെട്ടത്.

സ്കൂൾ ഡയറക്ടർ റവ. ഫാദർ. ഡോ.അബ്രഹാം തലോത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങുകൾക്ക് കെജി വിഭാഗത്തിലേക്ക് കടന്നുവന്ന കുട്ടികളും രക്ഷാകർത്താക്കളും ചേർന്ന് തിരിതെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ്,അഡ്വ: തെങ്ങമം ശശി, പി.ടി.എ. പ്രസിഡന്റ് ആർ ഗിരികുമാർ, കെ.ജി. കോഡിനേറ്റർ കൊച്ചുമോൾ കെ സാമൂവൽ എന്നിവർ ആശംസാ സന്ദേശം നൽകി.സ്കൂൾ സെക്രട്ടറി ജോജി റ്റി കോശി ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തിയതോടെ ചടങ്ങുകൾക്ക് പരിസമാപ്‌തിയായി