കരുനാഗപ്പള്ളി യിലെ വൈദ്യുതി തടസം മന്ത്രിക്കു നിവേദനം നൽകി സി ആർ മഹേഷ്‌ എം എൽ എ

Advertisement

രുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസം, വോൾടേജ് ക്ഷാമം, മറ്റ് വൈദ്യുതി മേഖലയിൽ ഉണ്ടാകുന്ന പ്രേശ്നങ്ങൾ സംബന്ധിച്ച് വൈദ്യുതി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു. ഇ ലെക്ട്രിസിറ്റി ബോർഡ്‌ ചെയർമാൻ ഡോ. രാജൻ ഖോബ്രഗടെ യുടെ സാന്നിധ്യത്തിൽ ആണ് നിവേദനം നൽകിയത്.ആലപ്പാട് പ്രദേശത്തെ വൈദ്യുതി തടസങ്ങൾക്ക് ശാശ്വതപരിഹാരം കാണുന്നതിനായി കരുനാഗപ്പള്ളി സബ് സ്റ്റേഷനിൽ നിന്ന് 11കെ വി ഫീഡർ കൂടി ലഭിക്കണം. ഇതിനായി കരുനാഗപ്പള്ളി സബ്‌സ്റ്റേഷന്റെ നിലവിലെ 66കെ വി യിൽ നിന്നും 110കെ വി ആക്കി മാറ്റുന്ന പ്രവർത്തി വേഗത്തിൽ ആക്കണം, ഓച്ചിറ യിലെയും, കരുനാഗപ്പള്ളി യിലെയും വൈദ്യുതി തടസം പരിഹരിക്കുന്നതിനു കായംകുളം സബ് സ്റ്റേഷനിൽ നിന്ന് ഓച്ചിറയിലേക്കുള്ള 33കെ വി ലൈൻ കവേർഡ് കണ്ടക്ടർ ആക്കി മാറ്റുന്നതിനുള്ള അനുമതി വേഗത്തിൽ ആക്കണം. മണപ്പള്ളി സെക്ഷനിലെ തുടർച്ച യായി ഉണ്ടാകുന്ന വൈദ്യുതി തടസത്തിനു പ്രധാന കാരണം
മുപ്പതിൽ പരം കിലോമീറ്റർ അകലെയുള്ള ഇടപ്പോൺ 220കെ വി സബ് സ്റ്റേഷനിൽ നിന്നാണ് വള്ളികുന്നംസബ്‌സ്റ്റേഷനിലേക്ക് 33കെ വി ഫീഡറുകൾ നേരിട്ട് വരുന്നത്.പുഞ്ച പാ ടങ്ങളിലൂടെയും,റബ്ബർ തോട്ടങ്ങളിലൂടെയും,ചൂളയുടെ ചെളികള ങ്ങളിലൂടെയും ആണ് 33കെ വി ലൈൻ കടന്നു വരുന്നത്.അതിന് പരിഹാരമായി കറ്റാനം സബ്‌സ്റ്റേഷനിൽ പുതിയതായി ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു 33കെ വി കവേർഡ് കണ്ടക്ടർ സ്ഥാപിച്ചു വള്ളികുന്നം സബ്‌സ്റ്റേഷനിൽ എത്തിക്കുന്നതിനുള്ള നിർദേശവും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ജൂൺ 21ന് വൈദ്യുതി വകുപ്പ് മന്ത്രി, ചെയർമാൻ എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നത തല യോഗം ചേരുന്നതാണെന്നും സി സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു

Advertisement