തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടി യേറ്റ് മരിച്ചു

Advertisement

കരുനാഗപ്പള്ളി.തൊടിയൂർ മുൻ സിഡിഎസ് അംഗവും ഇപ്പോള്‍ എ ഡീഎസ് അംഗവും തൊഴിലുറപ്പ് മേറ്റു മായിരുന്ന കല്ലേലിഭാഗം എബി ഭവനം, ഭാരതി(60)യാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടി യേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം തൊടിയൂർ വെളുത്ത മണലിന് സമീപം വീട്ട് വളപ്പ് വൃത്തിയാക്കുന്നതിനിടയിൽ ഉച്ചക്ക് 12 മണിയോടെ അണലിയുടെ കടിയേൽക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും രാത്രി 10 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

Advertisement