കരുനാഗപ്പള്ളി നഗരസഭ കൗണ്‍സിലര്‍ക്ക് ഇല്ലാത്ത വണ്ടിക്ക് വല്ലാത്ത പിഴ,ആളെ കണ്ടെത്തണമെന്ന് കൗണ്‍സിലര്‍

Advertisement

കരുനാഗപ്പള്ളി. നഗരസഭയിലെ വികസനകാര്യ സ്‌റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ പടിപ്പുര ലത്തീഫിനാണ് മോട്ടോർ വാഹന വകുപ്പിൽ നിന്നും 500 രൂപ പിഴ അടക്കാൻ നോട്ടീസ് വന്നത്.
KL 23 Q 1774 നമ്പർ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ഇല്ലാതെ സഞ്ചരിക്കുന്നത് പോലീസ് ക്യാമറ പകർത്തിയ ചിത്രമാണ് പടിപ്പുരലത്തീഫിന് ഫൈൻ അടക്കാനായി പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

പടിപ്പുര ലത്തീഫ് പറയുന്നത്.

2019 ൽ വീടിന്റെ കാർ പോച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് ആരോ കത്തിച്ചു. രാവിലെ നോക്കുമ്പോൾ ബൈക്ക് പുർണ്ണ മായും കത്തി നശിച്ചിരുന്നു. KL-23 Q 1774
നമ്പരുള്ള
ഹീറോ ഷൈൻ ബൈക്കാണ് കത്തി നശിച്ചത് അന്ന് കരുനാഗപ്പള്ളി പോലീസ് കേസ്സെടുത്ത് അന്വേഷണവും നടത്തിയിരുന്നു. ബൈക്കിന്റെ RC. ബുക്ക് ഇപ്പോഴും ലത്തീഫിന്‍റെ കൈയ്യിലുണ്ട്

സംഭവം വിചിത്രമാണ് . ആറ്റിങ്ങൽ ഭാഗത്ത് ഈ നമ്പർ വ്യാജമായി പതിപ്പിച്ച് “അഞ്ജാതനായ ആശാൻ ” ബൈക്ക് ഓടിച്ച് വിലസുന്നുണ്ടന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഏതായാലും പടിപ്പുര ലത്തീഫ് പരാതിനൽകിയിട്ടുണ്ട്

Advertisement