ശാസ്താംകോട്ട.തടസ്സങ്ങൾ തരണം ചെയ്തു ദീർഘ നാളുകളുടെ കാത്തിരിപ്പിനൊടുവിൽ ടാർ ചെയ്ത കുറ്റിയിൽ മുക്ക് അൻവാർശ്ശേരി റോഡ് ഇടിച്ച് ഐഡിയ കേബിൾ പണി തുടങ്ങി.
കേബിൾ കമ്പനിക്കാർ മുൻപ് കുറ്റിയിൽ മുക്കിൽ റോഡരികിൽ സ്ഥാപിചിരുന്ന മാൻ ഹോൾ മാതൃകയിലുള്ള ജംഗ്ഷൻ ബോക്സിന്റെ മൂടി ഇന്നലെ തുറന്നപ്പോൾ ആണ് റോഡിന്റെ വശം ഇടിഞ്ഞത്.
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ഉപയോഗിക്കുന്നതും
ബസ് കാത്തുനിൽക്കുന്ന യാത്രക്കാരുടെ സമീപത്തുമാണ്
കമ്പനിക്കാരുടെ ഈ അനാസ്ഥ .
ജംഗഷനിലെ ബേക്കറിക്ക് മുന്നിൽ ഓട പോകേണ്ട സ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള ഈ ടാങ്കിന്റെ മൂടി പകുതി തുറന്ന നിലയിലുമാണ്. ഈ അവസ്ഥ അപകടം ക്ഷണിച്ചു വരുത്തുമെന്ന് നാട്ടുകാർ പറയുന്നു.