ശാസ്താംകോട്ട:കുന്നത്തൂർ താലൂക്കിലെ ആദ്യത്തെ കേരള സ്റ്റോർ ശൂരനാട് വടക്ക് പുലിക്കുളത്ത് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ,അംഗങ്ങളായ സുനിൽകുമാർ,ശാന്തകുമാരി,
താലൂക്ക് സപ്ളെ ഓഫീസർ ശ്രീജിത്ത് വി.ജെ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റേഷൻ വ്യാപാരികൾ,പൊതു ജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.പുലിക്കുളത്ത്
അരുൺ പ്രസാദ് ലൈസൻസിയായിട്ടുള്ള എആർഡി 45 ലാണ് കെ സ്റ്റോർ പ്രവർത്തനമാരംഭിച്ചത്.റേഷൻ കടകളെ വൈവിധ്യവത്ക്കരിക്കുന്നതിനും പൊതുവിതരണ സംവിധാനത്തെ കൂടുതൽ ശാക്തീകരിക്കുന്നതിനും ജനസൗഹൃദ സേവനങ്ങൾ നൽകുവാൻ ഉതകുന്ന തരത്തിലും സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് കെ സ്റ്റോർ.സപ്ലൈകോ ശബരി ഉല്പന്നങ്ങൾ,മിൽമ ഉല്പന്നങ്ങൾ, ഛോട്ടു ഗ്യാസ്(5 കി.ഗ്രാം) എന്നിവയും സിഎസ്ജി സേവനങ്ങളും ഇവിടെ നിന്നും ലഭിക്കുന്നതാണ്.രണ്ടാം ഘട്ടത്തിൽ പതിനായിരം രൂപ വരെയുള്ള ബാങ്ക് ഇടപാടുകൾ,കുടുംബശ്രീ വഴി ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെ വിപണനം എന്നിവയും ഉണ്ടാകും.