കൊട്ടാരക്കര മണികണ്ഠന്‍ ആല്‍ത്തറയില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമ രണ്ടാഴ്ചയ്ക്കുള്ളില്‍ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മണികണ്ഠന്‍ ആല്‍ത്തറയിലെ ശ്രീമൂലം ഷഷ്ഠിപൂര്‍ത്തി സ്മാരകത്തില്‍ ദേവസ്വത്തിന്റെ അനുമതിയില്ലാതെ സ്ഥാപിച്ച അനശ്വര നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ പ്രതിമ രണ്ടാഴ്ചക്കുള്ളില്‍ മാറ്റാന്‍ മുന്‍സിപ്പാലിറ്റിയോട് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി.
ദേവസ്വം ഭൂമിയില്‍ അനുമതി തേടാതെ പ്രതിമ  സ്ഥാപിച്ചതിനെതിരെ ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ഹിന്ദു ഐക്യ വേദി നേതാക്കളായ മഞ്ഞപ്പാറ സുരേഷ്, ഗോപാലകൃഷ്ണന്‍ തലവൂര്‍ എന്നിവര്‍ കക്ഷി ചേര്‍ന്നിരുന്നു. ഒരു മാസത്തിനകം പ്രതിമ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഹിന്ദു ഐക്യവേദി നടത്തിവന്ന ശക്തമായ നിയമപോരാട്ടം ഫലം കാണുകയായിരുന്നു.
അനശ്വര നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ പ്രതിമ സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മിക്കാനായിരുന്നു ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇടതു മുന്നണിയിലെ പടലപിണക്കത്തില്‍ അതിനുള്ള അനുമതി ലഭിക്കാതെ വന്നതോടെ അന്നത്തെ നഗരസഭ ചെയര്‍മാന്‍ എ. ഷാജു ദേവസ്വം ബോര്‍ഡിനോട് അനുമതി തേടാതെ രാത്രിയുടെ മറവില്‍ നിര്‍മ്മാണ പൂര്‍ത്തീകരിക്കാത്ത പ്രതിമ മണികണ്ഠന്‍ ആല്‍ത്തറയിലെ ശ്രീ മൂലം ഷഷ്ഠി പൂര്‍ത്തി സ്മാരകത്തില്‍ സ്ഥാപിക്കുകയായിരുന്നു. ഇതിനെതിരെ ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകളും ദേവസ്വം ബോര്‍ഡും രംഗത്ത് വരികയും പ്രതിമ ഉചിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന് മുന്‍ നഗരസഭ ചെയര്‍മാന്‍ എ.ഷാജുവിനോട് ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകമായിരുന്നു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ്, ഹിന്ദു ഐക്യവേദി എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചു. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ പ്രതിമ ഉചിതമായ സ്ഥാനത്തേക്ക് മാറ്റണമെന്ന് ശ്രീധരന്‍ നായരുടെ കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും നഗരസഭ ഇതിന് തയ്യാറായില്ല. നിലവില്‍ ദേശീയ പാതയുടെ ഓരത്ത് മൂടികെട്ടിയ നിലയിലാണ് പ്രതിമ.

Advertisement