മെഡിട്രീന ആശുപത്രിക്ക്എന്‍എബിഎച്ച് റീ- അക്രഡിറ്റേഷന്‍

Advertisement

കൊല്ലം: ദേശീയ തലത്തില്‍ ആരോഗ്യ മേഖലയിലെ പരമോന്നത അംഗീകാരമായ എന്‍എബിഎച്ച് റീ-അക്രഡിറ്റേഷന്‍ നേടി കൊല്ലം മെഡിട്രീന ആശുപത്രി. ജില്ലയില്‍ അംഗീകാരം നേടുന്ന ആദ്യ ആശുപത്രിയാണ്. എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റ് പ്രകാശനവും, മെഡിട്രീന ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ ആരോഗ്യ യൂട്യൂബ് ചാനല്‍ ആര്‍ട്ട് ഓഫ് കെയറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും, മെഡിക്കല്‍ മാഗസിനായ മെഡിട്രീന മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനവും പ്രേമചന്ദ്രന്‍ എംപി നിര്‍വഹിച്ചു. മെഡിട്രീന ഹോസ്പിറ്റല്‍ എംഡിയും ചെയര്‍മാനുമായ ഡോ. എന്‍. പ്രതാപ് കുമാര്‍ അധ്യക്ഷനായി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. എലിസബത്ത് ജോണ്‍ സക്കറിയ, സിഇഒ ഡോ. മഞ്ജു പ്രതാപ്, കാര്‍ഡിയോളജി വിഭാഗം ഹെഡ് ഡോ. മനു എന്നിവര്‍ സംസാരിച്ചു

Advertisement