മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ്: കരുനാഗപ്പള്ളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

Advertisement

കരുനാഗപ്പള്ളി. കടത്തൂർ സ്വദേശി സിയാദി (39)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെയാണ് കരുനാഗപ്പള്ളി പുത്തൻ തെരുവിന് സമീപമുള്ള അമ്മ ഫൈനാൻസിൽ 32 ഗ്രാം ഭാരമുള്ള മാല പണയം വെച്ച് 125000 സിയാദ് വാങ്ങിയിരുന്നു.മാലയുടെ കൊളുത്തിൽ 916 ഹാൾ ഉണ്ടായതിനാൽ പ്രഥമ ദൃഷ്ട്യാ സ്ഥാപന ഉടമക്ക് സംശയം തോന്നിയിരുന്നില്ല.

കുറച്ച് സമയം കഴിഞ്ഞ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്ക് പണ്ടമാണന്ന് മനസിലായത്.തുടർന്ന് കടയുടമയുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തി പ്രതിയെ ഇന്നുച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.മുൻപും പ്രതി ഇവിടെ ആദരണങ്ങൾ പണയം വെച്ചിട്ടുണ്ടെങ്കിലും അതുംമുക്ക് പണ്ടമാണോയെന്ന് വ്യക്തമല്ല. ടH0 ബിജു SI സുജാതൻ പിള്ള എന്നിവനുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Advertisement