ഓയൂർ: കൊട്ടറ കുളത്തൂർക്കാവിൽഉത്സവത്തോട് അനുബന്ധിച്ച് ചെണ്ടമേളം കഴിഞ്ഞ് മടങ്ങിപ്പോയ മേളക്കാർ സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷ തടഞ്ഞ് നിർത്തി ചെണ്ടമേളക്കാരെ മർദ്ദിക്കുകയും, കുത്തിപരിക്കേൽപ്പിക്കുകയും ചെയ്ത 3 പേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഓയൂർ കരിങ്ങന്നൂർ അടയറ കടയിൽ വീട്ടിൽ സഞ്ജയ്കൃഷ്ണൻ ( 27 ) നാണ് കുത്തേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് പള്ളിമൺ മലേവയൽ ചരുവിള തെക്കതിൽ വീട്ടിൽ നൗഫൽ ( 34 ), പള്ളിമൺകിഴക്കേക്കര ജി എസ് ഭവനിൽ ജയസൂര്യ എന്ന് വിളിക്കുന്ന സുമേഷ് ( 36 ), പള്ളിമൺ മലേവയൽരമ്യാഭവനിൽ രജിത് ( 37 ) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 3-ാം തീയതി രാത്രി 10.30 ന് മീയ്യണ്ണൂർ പാലമുക്കിൽ വെച്ചായിരുന്നുസംഭവം. കൊട്ടറകുളത്തൂർക്കാവ്ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്രത്തിലെഘോഷയാത്രയോടനുബന്ധിച്ച് നടന്ന ചെണ്ടമേളം കഴിഞ്ഞ് മടങ്ങിപ്പോവുകയായിരുന്ന സഞ്ജയ് സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷ മീയ്യണ്ണൂർ പാലമുക്കിൽ വെച്ച് സുമേഷും സംഘവും തടഞ്ഞ് നിർത്തുകയും ഒട്ടോയിലെ യാത്രക്കാരുമായി വാക്കേറ്റമുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തിരുന്നു. അക്രമികളുടെ പക്കലുണ്ടായിരുന്ന മൂർഛയുള്ള ആയുധമുപയോഗിച്ച് സഞ്ജയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പൂയപ്പള്ളി സി.ഐ. എസ്.ടി ബിജു, എസ്.ഐ. എ.ആർ. അഭിലാഷ്, എസ്. സി.പി. ഒ മാരായ അനീഷ്, മധു ഡബ്ലു സി.പി.ഒ. റീജ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ അറസ്റ്റ് ചെയ്തു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികാളാണ് അറസ്റ്റിലായതെന്ന് സി.ഐ പറഞ്ഞു.