ശാസ്താംകോട്ട: പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി പട്ടികവർഗ്ഗക്കാരായ യുവതി യുവാക്കളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് ആയ ‘ഓ’ ലെവൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, ജൂലൈ മാസം ഒന്നാം തീയതി ആരംഭിക്കുന്നു.
1/7/2023 ന് 18 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള പന്ത്രണ്ടാം ക്ലാസോ അതിനു മുകളിലോ പാസായവരും വാർഷിക വരുമാനം 3 ലക്ഷത്തിൽ കവിയാത്തവർക്കും ആണ് കോഴ്സിന് ചേരാവുന്നത്. പ്രതിമാസം ആയിരം രൂപ സ്റ്റൈപ്പേന്റും മറ്റു പഠന സാമഗ്രികളും സൗജന്യമായി നൽകും. കൊല്ലം ജില്ലയിൽ ശാസ്താംകോട്ട ഇലഞ്ഞിവേലിൽ പ്ലാസയുടെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെൻട്രൽ വച്ചാണ് കോഴ്സ് നടത്തുന്നത്. താല്പര്യമുള്ളവർ മേൽപ്പറഞ്ഞ കെൽട്രോൺ സെന്ററിൽ ജൂൺ ഇരുപതാം തീയതിക്കകം അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് 9995898444 / 7902910217 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടുക.