ശാസ്താംകോട്ട . വിവിധ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിലെ ജീവനക്കാർ തമ്മിൽ
സംഘട്ടനവും തമ്മിൽതല്ലും പതിവായതോടെ കർശന നടപടിയുമായി ശൂരനാട് പോലീസ് രംഗത്ത്.ബസ്സുകൾ തമ്മിൽ ട്രിപ്പിന് ഇടയിൽ മത്സര സ്വഭാവത്തോടെ ഓടിക്കുന്നതും,സ്റ്റാൻഡുകളിലും സ്റ്റോപ്പുകളിലും ചേരി തിരിഞ്ഞ് പോർവിളി നടത്തുന്നതും യാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
ജീവനക്കാർക്കിടയിൽ ലഹരി ഉപയോഗവും വർദ്ധിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രി ചക്കുവള്ളിയിലെ
പെട്രോൾ പമ്പിന് സമീപം രണ്ടു ബസ്സുകളിലെ ജീവനക്കാർ തമ്മിൽ അസഭ്യം പറച്ചിലും വാഗ്ദ്വാദവും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 10 ഓടെ കാറിലും ബൈക്കുകളുമായി സംഘടിച്ചെത്തിയ ബസ് ജീവനക്കാരുടെ സംഘം ചക്കുവള്ളി ജംഗ്ഷനിൽ പരസ്പരം ഏറ്റുമുട്ടി.കമ്പി വടിയും മദ്യക്കുപ്പിയും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം.പോലീസ്
എത്തിയപ്പോഴേക്കും പ്രതികൾ
ഓടി രക്ഷപ്പെട്ടിരുന്നു.ഗുരുതരമായ പരിക്കുകൾ ഏറ്റിരുരുന്നെങ്കിലും ഇരു വിഭാഗവും പോലീസിൽ പരാതി നൽകാൻ തയ്യാറായില്ല.ഇതോടെയാണ് ശൂരനാട് സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകൾ നടത്തിയത് 25 സ്വകാര്യ ബസുകളാണ് പരിശോധിച്ചത്.പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെ കണ്ടെത്തി.ഡ്രൈവറുടെ ലൈസൻസ്
സസ്പെൻഡ് ചെയ്യാനുള്ള നടപടിയും ആരംഭിച്ചു.കണ്ട്ക്ടർ ലൈസൻസ്, യൂണിഫോം എന്നിവ ധരിക്കാതിരുന്ന 20 ബസ് ജീവനക്കാർക്ക് പിഴയും നൽകി.വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന്
പോലീസ് അറിയിച്ചു.