തെക്കുംഭാഗം -കാടന്‍മൂല കൊച്ച്തുരുത്ത് പാലം യാഥാര്‍ത്ഥ്യമാകുന്നു

Advertisement

ചവറ: തെക്കുംഭാഗം നിവാസികള്‍ വളരെക്കാലമായി ഉയര്‍ത്തിയ ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു. കാടന്‍മൂല-കൊച്ചുതുരുത്ത് പാലത്തിന് 14 കോടി 33 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി. 10 കോടിക്ക് തയ്യാറാക്കിയ എസ്റ്റിമേറ്റിന് നല്‍കിയ ഭരണാനുമതി ഇപ്പോള്‍ പുന: പരിശോധിച്ചാണ് പുതുക്കിയ എസ്റ്റിമേറ്റിന് 14.33 കോടിരൂപ അനുവദിച്ചത്. ഇതിമ്പുറമേ കൊച്ചുതുരുത്തില്‍ നിന്നും ചവറ കുരിശുംമൂട്ടിലേക്കുള്ള പാലം നിര്‍മ്മിക്കുന്നതിന് ഇന്‍വസ്റ്റിഗേഷന്‍ നടപടികള്‍ പുരോഗതിയാണ്. കാടന്‍മൂല-കുരിശും മൂട് പാലം കൂടി യാഥാര്‍ത്ഥ്യമാകുമ്പോള്‍ നീണ്ടകരയില്‍ നിന്നും ദേശിയ പാതയിലൂടെ സമാന്തരമായി ചവറയിലെത്തുകയും ചെയ്യാം. ഗുഹാനന്ദപുരം എച്ച്.എസ്.എസ് മുക്കത്തോട് യു.പി.എസ് തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇതുമൂലം സൗകര്യം എളുപ്പമാകും. തെക്കുംഭാഗം എന്ന തുരുത്ത് യാത്രാ പ്രദേശത്തന്റെ സമഗ്ര വികസനത്തിനും ടൂറിസം മേഖലയ്ക്കും വലിയ പ്രതീക്ഷയാവുകയാണ് കൊച്ചുതുരുത്ത് പാലമെന്ന് ഡോ.സുജിത് വിജയന്‍പിള്ള എം.എല്‍.എ അറിയിച്ചു.