കൊട്ടാരക്കരയില്‍ പുതിയ ഐ എച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളേജിന് സര്‍ക്കാരിന്റെ അനുമതി

Advertisement

കൊട്ടാരക്കര: 2023-24 അദ്ധ്യയന വര്‍ഷത്തില്‍ കൊട്ടാരക്കരയില്‍ പുതിയ അപ്ലൈഡ് സയന്‍സ് കോളേജ് തുടങ്ങുന്നതിന് സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ബി കോം (ഫിനാന്‍സ്), ബി കോം (കോ-ഓപ്പറേഷന്‍), ബിഎസ്‌സി (കമ്പ്യൂട്ടര്‍ സയന്‍സ്), ബിഎ (ജേര്‍ണലിസം& മാസ് കമ്മ്യൂണിക്കേഷന്‍), ബിഎ (സൈക്കോളജി) എന്നീ കോഴ്സുകളുകള്‍ ആരംഭിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഉത്തരവായി.
അനുമതി ലഭിച്ച കോഴ്സുകളുടെ വിഷയ വിദഗ്ധന്മാര്‍ പരിശോധന നടത്തി നല്‍കുന്ന റിപ്പോര്‍ട്ട് കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് പരിശോധിച്ച ശേഷം കോഴ്സുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയാല്‍ ഈ അദ്ധ്യയനവര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കും വിധമാണ് നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നത്. കൊട്ടാരക്കരയിലെ ഐ എച് ആര്‍ ഡി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസിലാണ് പുതിയ അപ്ലൈഡ് സയന്‍സ് കോളേജ് തുടങ്ങുന്നത്.

Advertisement