കുണ്ടറ . കൊല്ലം വടക്കേവിള വില്ലേജിൽ കൂട്ടാത്തുവിള ഭാഗത്ത് അൽത്താഫ് മൻസിലിൽ നിന്നും പെരുമ്പുഴ ഹെർക്കുലീസ് കട്ട കമ്പനിയ്ക്കു സമീപം താമസിക്കുന്ന മുകളുവിള വീട്ടിൽ അൽത്താഫിനെ 5 ഗ്രാം എംഡിഎംഎ യുമായി പിടികൂടി.
കുണ്ടറ പോലീസ് ഇൻസ്പെക്ടർ SHO രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇളമ്പമ്പള്ളൂർ ക്ഷേത്രത്തിനു സമീപത്തു നിന്നുമാണ് ഇയാൾ പിടിയിലായത്.
സ്കൂൾ കോളേജുകൾ തുറന്ന സമയത്ത് പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്ന സമയത്ത് പോലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച അൽത്താഫിനെ അതിസാഹസികമായി പിൻതുടർന്ന് പിടികൂടുകയായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അൽത്താഫ് കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരാളെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ചതിനും പോലീസിനെ ഉപദ്രവിച്ചതിനും ഉള്ള കേസ്സുകളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ലഹരി വിപണനത്തിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ നിർദ്ദേശപ്രകാരമുള്ള പ്രത്യേക അന്വേഷണത്തിനിടെ ഈയാഴ്ച ഇത് രണ്ടാമത്തെ തവണയാണ് എംഡിഎംഎ കുണ്ടറ പോലീസ് പിടികൂടിയത്.
അൽത്താഫിനെ പിടികൂടിയ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ദീപു പിള്ള, അമ്പരീഷ്, SCPO മാരായ അനീഷ്, അജിത്കുമാർ , CPO മാരായ മെൽവിൻ, ദിനീഷ്, ജിനു കോശി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.