തെന്മല പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കാർ ലോറിയുമായി കൂട്ടിയിടിച്ചു,യാത്രക്കാർക്ക് പരുക്ക്

Advertisement

പുനലൂർ: തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ശശിധരൻ്റെ കാർ ലോറിയുമായി കൂട്ടിയിടിച്ച് ശശിധരൻ്റെ മകനും, കാർ ഡ്രൈവർക്കും പരുക്ക്. ഉറുകുന്ന് അണ്ടൂർ പച്ച വളവിലാണ് ഇന്നോവ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. ഉറുകുന്നിൽ നിന്നും പുനലൂരിലേയ്ക്ക് വരുകയായിരുന്ന കാറും എതിർ ദിശയിൽ നിന്ന് വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ പരുക്കേറ്റ ശശിധരൻ്റ ഇളയ മകൻ ഉറുകുന്ന്, പാലക്കുന്നത്ത് വീട്ടിൽ നിയോഗ് കൃഷ്ണ ( 17) കാർ ഡ്രൈവർ ഉറുകുന്ന് രതീഷ് ഭവനിൽ, ആർ.രതീഷ് എന്നിവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. തെന്മല പോലീസ്, ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയാണ് ഇരുവരേയും വണ്ടിയിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ ആക്കിയത്. ലോറി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Advertisement