പുനലൂര്‍-മൂന്നാര്‍ ബസ് യാത്ര തുടങ്ങി

Advertisement

പുനലൂർ. കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്നും പുതിയതായി സർവ്വീസ് തുടങ്ങിയ മൂന്നാർ സർവ്വീസിന്റെയും. നിർമ്മാണം പൂർത്തിയാക്കിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെയും ഉദ്ഘാടനം പിഎസ് സുപാൽ എംഎല്‍എ നിർവഹിച്ചു.

പുനലൂർ നിന്നും പുലർച്ചെ 5 മണിക്ക് പുറപ്പെട്ട് 11 30 ന് മൂന്നാറിൽ എത്തുകയും തിരികെ ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെട്ട് രാത്രി 8:55 ന് തിരികെ എത്തുന്ന നിലയിലാണ് മൂന്നാർ ബസിന്റെ സമയക്രമീകരണം.

ഗ്രാമപ്രദേശങ്ങളിൽ കെഎസ്ആർടിസി ബസ് സർവ്വീസുകൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഗതാഗത വകുപ്പ് ആവിഷ്കരിച്ച ഗ്രാമ വണ്ടി പദ്ധതി എം എൽ എ ഫണ്ടുപയോഗിച്ച് മുനിസിപ്പൽ പ്രദേശങ്ങളിൽ സർവ്വീസ് നടത്തുമെന്നും.

പുനലൂരിൽ നിന്നും പുലർച്ചെ 4 30 ന് പുറപ്പെട്ടിരുന്ന നാഗർകോവിൽ ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ഇന്നു മുതൽ യാത്ര ക്കാരുടെ ആവശ്യം പരിഗണിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് വഴി പുനക്രമീകരിച്ചിട്ടുണ്ട് എന്നും എംഎല്‍എ അറിയിച്ചു 

ഡിപ്പോയിൽ മുൻമന്ത്രി കെ രാജു വിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 40ലക്ഷം രൂപ വകയിരുത്തി നിർമ്മാണം പൂർത്തിയാക്കിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ  ഉദ്ഘാടനവും ചടങ്ങിൽ വച്ച് നിർവ്വഹിച്ചു.

പുനലൂരിൽ നിന്നും ബാംഗ്ലൂർ, കോയമ്പത്തൂർ, കോഴിക്കോട് സർവ്വീസുകൾ ആരംഭിക്കുന്നതിന് തത്വത്തിൽ അംഗീകാരം ലഭ്യമായെന്നും പെർമിറ്റും,ബസുകളും ലഭിക്കുന്ന മുറയ്ക്ക് സർവ്വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി ഡിപ്പോയുമായി നിലനിന്നിരുന്ന ഭൂമി തർക്കം പരിഹരിക്കപ്പെട്ടതായി എം എൽ എ പി എസ് സുപാൽ അറിയിച്ചു.

 ഡിപ്പോ പ്രവർത്തിക്കുന്ന ഭൂമി റവന്യൂ ഭൂമിയാണെന്നും രണ്ട് മാസത്തിനകം റവന്യൂ ഗതാഗത വകുപ്പ് മന്ത്രിമാർ സംയുക്ത യോഗം ചേർന്ന് ഭൂമി കെ എസ് ആർ ടി സി ക്ക് കൈമാറുന്ന നടപടികൾ ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചു.

ഗതാഗത വകുപ്പ് മന്ത്രി ഡിപ്പോ സന്ദർശിച്ച വേളയിൽ നടന്ന യോഗത്തിന്റെ തുടർച്ചയായാണ് നടപടി

യോഗത്തിൽ മുൻ മന്ത്രി അഡ്വ.കെ രാജു മുഖ്യാതിഥിയായി.യോഗത്തിൽ നഗരസഭാ അദ്ധ്യക്ഷ ബി സുജാത അദ്ധ്യക്ഷത വഹിച്ചു.ഉപാധ്യക്ഷൻ ഡി ദിനേശൻ സ്വാഗതം ആശംസിച്ചു.

ഓയിൽ പാം ഡയറക്ടർ ബോർഡ് അംഗം സി അജയപ്രസാദ്,മുൻ നഗരസഭാദ്ധ്യക്ഷൻമാരായ കെ രാധാകൃഷ്ണൻ,കെ രാജശേഖരൻ,നിമ്മി എബ്രഹാം,എടിഒ ഭദ്രൻ, സിപിഎം ഏരിയാ സെക്രട്ടറി എസ് ബിജു, സിപിഐ മണ്ഡലം സെക്രട്ടറി വി പി ഉണ്ണികൃഷ്ണൻ, നഗരസഭ എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ബിനോയ് രാജൻ,വാർഡ് കൗൺസിലർ പ്രിയ പിള്ള,

നഗരസഭ സ്ഥിരം സമിതി അംഗങ്ങൾ, കൗൺസിലർ മാർ, കെഎസ്ആർടിസി ജീവനക്കാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു

Advertisement