ഉറുകുന്ന് അപകടം രണ്ടുമരണത്തില്‍ നടുങ്ങിനാട്

Advertisement

കരുനാഗപ്പള്ളി. ഉറുകുന്ന് അപകടം രണ്ടുമരണത്തില്‍ നടുങ്ങിനാട്. പരുക്കേറ്റ പ്രമോദ് മെഡിക്കല്‍കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍. ഇന്നലെ വൈകിട്ട് ഉറുകുന്നില്‍ നടന്ന അപകടത്തില്‍
തഴവ കാവിന്റെ തെക്കതില്‍ ബാബു (55) കുലശേഖരപുരം രാമനാമഠത്തില്‍ മേക്കതില്‍ ജിഷ്ണു (32)എന്നിവര്‍ മരിച്ചിരുന്നു. ജിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള കരാര്‍ കമ്പനി വീട് കോണ്‍ക്രീറ്റിംങിന് ശേഷം വാഹനത്തില്‍ മടങ്ങുമ്പോള്‍ നിയന്ത്രണം തെറ്റിയ വാഹനം വലതുകര കനാലിലേക്ക് മറിഞ്ഞാണ് ദുരന്തം. കുലശേഖരപുരം ദ്വാരകയില്‍ പ്രമോദിനെ (45) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവര്‍ കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് നോര്‍ത്ത് ബാസ്റ്റ്യന്‍ (22),
കുലശേഖരപുരം വവ്വാക്കാവ് പാട്ടത്തില്‍ വീട്ടില്‍ സന്തോഷ് (40 ),
കുലശേഖരപുരം അനൂപ് ഭവനില്‍ അനൂപ് കൃഷ്ണന്‍ (33 ),
പശ്ചിമ ബംഗാള്‍ സ്വദേശി അലോബ് ദേബ് ശര്‍മ (22)ഇവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്വന്തം നിലയില്‍ കോണ്‍ക്രീറ്റ് ജോലികള്‍ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു ജിഷ്ണുവും സുഹൃത്തുക്കളും. രണ്ട് കുടുംബങ്ങളെ അനാഥമാക്കിയ ദുരന്തത്തിന്‍‍റെ നടുക്കത്തിലാണ് നാട്.