കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റായി വൈ ഷാജഹാൻ ചുമതലയേറ്റു

Advertisement

ശാസ്താംകോട്ട . കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിസന്റായി വൈ.ഷാജഹാൻ ചുമതലയേറ്റു.മുൻ ബ്ലോക്ക് പ്രസിസന്റ് തുണ്ടിൽ നൗഷാദ് ചുമതല കൈമാറി.തുടർന്ന് നടന്ന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി എം.എം നസീർ ഉദ്ഘാടനം ചെയ്തു.തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്,എഐസിസി അംഗം ബിന്ദു കൃഷ്ണ,കെപിസിസി സെക്രട്ടറി ആർ.രാജശേഖരൻ,കെപിസിസി അംഗം എം.വി.ശശികുമാരൻ നായർ , കാരുവള്ളി ശശി,കെ.കൃഷ്ണൻ കുട്ടി നായർ,കല്ലട വിജയൻ,കെ.സുകുമാരൻ നായർ,
കാരയ്ക്കാട്ട് അനിൽ,കാഞ്ഞിരവിള അജയകുമാർ,പി.കെ രവി,തോമസ് വൈദ്യൻ,കല്ലട ഗിരീഷ്, എബി പാപ്പച്ചൻ,രവി മൈനാഗപ്പള്ളി, അരുൺ രാജ്,ദിനേശ് ബാബു,അനു താജ്,ഗോകുലം അനിൽ,പി.എം സെയ്ദ്,ബി.സേതു ലക്ഷ്മി,ഹാഷിം സുലൈമാൻ,റിയാസ് പറമ്പിൽ,ഷീജ രാധാകൃഷ്ണൻ,പവിത്രേശ്വരം അജയകുമാർ,തടത്തിൽ സലിം, ജയശ്രീരമണൻ,അർത്തിയിൽ അൻസാരി,റംലാ ബീവി തുടങ്ങിയവർ പ്രസംഗിച്ചു.