ചക്കുവള്ളി.വ്യാപാരികളുടെ കുടുംബ സുരക്ഷക്കായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാകമ്മറ്റിനടപ്പാക്കുന്ന മരണപ്പെടുന്ന വ്യാപാരി കുടുംബത്തിന് 10 ലക്ഷം രൂപാ സാമ്പത്തിക സഹായം നൽകുന്ന സ്നേഹസ്പർശം കുടുംബ സുരക്ഷ പദ്ധതിയിൽ ഭരണിക്കാവ് മേഖലയിലെ ചക്കുവളളി യൂണിറ്റ് ഭാരവാഹികളായ നിസാം മൂലത്തറ ( പ്രസിഡൻറ് ) ജി.കെ.രേണുകുമാർ (ജനറൽ സെക്രട്ടറി) എന്നിവർ ആദ്യ വിഹിതമായി 134 പേരുടെ അപേക്ഷയും അപേക്ഷാ ഫീസും ജില്ലാസെക്രട്ടറി എ.കെ ഷാജഹാന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ പ്രസിഡന്റ് ശ്രീ.എസ്.ദേവരാജനെ ഏല്പിക്കുന്നു.