കരുനാഗപ്പള്ളി അർബൻ ബാങ്ക് ചെയർമാൻ ആര്‍ രാമചന്ദ്രൻ ബെസ്റ്റ് ചെയർമാൻ ഓഫ് ദ ഇയർ അവാർഡിനർഹനായി

Advertisement

കരുനാഗപ്പള്ളി. ഈ വർഷത്തെ ഇന്ത്യയിലെ ബെസ്റ്റ് ചെയർമാൻ ഓഫ് ദ ഇയർ അവാർഡിനർഹനായി കരുനാഗപ്പള്ളി അർബൻ ബാങ്ക് ചെയർമാൻ ആര്‍ രാമചന്ദ്രൻ കരുനാഗപ്പള്ളി അർബൻ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ച നേട്ടങ്ങൾ കണക്കിലെടുത്താണ് മുൻ എംഎല്‍എ ആയ ആര്‍ രാമചന്ദ്രനെ അവാർഡിനർഹനാക്കിയത്. നൂതനമായ പരിഷ്കാരങ്ങൾ ആവിഷ്കരിച്ചതിനും ബാങ്കിൻ്റെ സേവന വേതന വ്യവസ്ഥകളിൽ സ്തുത്യർ ഹമായ മാറ്റങ്ങൾ വരുത്തിയതിനുമാണ് 2 ബി ഇൻഫർമേഷൻ മീഡിയ തയ്യാറാക്കിയ റിപ്പോർട്ടിൽ സ്ഥാനം പിടിച്ചത്. ആൾ ഇന്ത്യ അർബൻ ബാങ്കിംഗ് അവാർഡ് 2023ബെസ്റ്റ് ചെയർമാൻ ഓഫ് ദ ഇയർ ഈ മാസം 14 ന് മുംബെയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ആര്‍ രാമചന്ദ്രൻഏറ്റ് വാങ്ങും

Advertisement