പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

Advertisement

കൊല്ലം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യ്തു. താന്നി, സുനാമി ഫ്ളാറ്റില്‍ അനില്‍(22) ആണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്. പതിനഞ്ച്കാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ പ്രതി കഴിഞ്ഞ വ്യാഴാഴ്ച രക്ഷകര്‍ത്താക്കളുടെ സമ്മതം കൂടാതെ പെണ്‍കുട്ടിയെ വശീകരിച്ച് ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നും പീഡനവിവരം മനസ്സിലാക്കിയ രക്ഷകര്‍ത്താക്കള്‍ പരാതിയുമായി ഇരവിപുരം പോലീസ് സ്റ്റേഷനില്‍ എത്തുകയും ചെയ്യ്തു.

പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ നിയമത്തിലേയും ഇന്ത്യന്‍ശിക്ഷാ നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്ത ഇരവിപുരം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മാതാപിതാക്കളുടെ സമ്മതം കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പല തവണ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളത്. ഇരവിപുരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അജിത്തിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അനീഷ്കുമാര്‍, സുനില്‍, എ.എസ്.ഐ നൗഷാദ് സി.പി.ഒ മാരായ രാജീവ്, ദീപ്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.