പുനലൂര്‍: പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിക്ക് പുതിയ സൂപ്രണ്ടിനെ നിയമിച്ച് ഉത്തരവായി. ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (അസിസ്റ്റന്റ് ഡയറക്ടര്‍) ഡോ.അജിത.വിയെ യാണ് സൂപ്രണ്ടായി നിയമിച്ചത്.
നിലവിലെ സൂപ്രണ്ട് ഡോ.സുഭഗന്‍ അനാരോഗ്യത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഓര്‍ത്തോവിഭാഗം ഡോക്ടര്‍ ആയിരുന്ന ലാല്‍.ജി. തരകന് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. ഡോ.സുഭഗന് ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറായി മാറ്റി നിയമിച്ചു.