വെളിയം മാലയില്‍ ഭാഗത്ത് പുള്ളിമാനെത്തി..

Advertisement

വെളിയം: വെളിയം മാലയില്‍ ഭാഗത്ത് പുള്ളിമാനെത്തിയത് നാട്ടുകാര്‍ക്ക് കൗതുകമായി. കഴിഞ്ഞ ദിവസം പരുത്തിയറ കാളചന്ത, മാലയില്‍ വൈദ്യന്‍കുന്ന് പ്രദേശങ്ങളിലാണ് പുള്ളിമാനെത്തിയത്. മാലയില്‍ ഭാഗം കാടുകളും റബ്ബര്‍ മരങ്ങളും ചേര്‍ന്ന സ്ഥലമാണ്. ഇവിടെ വീടുകളുടെ എണ്ണവും കുറവാണ്. മാന്‍ ഇറങ്ങിയ വിവരം അഞ്ചല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പരിശോധനയില്‍ മാനിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല

Advertisement