കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഒഴിഞ്ഞ ആള്‍ പാര്‍പ്പില്ലാത്ത ഇടങ്ങളില്‍ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ ജനവാസ മേഖലകളില്‍ പോലും നിക്ഷേപിക്കുന്നതായിട്ടാണ് പരാതി ഉയരുന്നത്.
ലാലാജി ജങ്ഷനില്‍ നാഷണല്‍ ഹൈവേയുടെ വശങ്ങളിലുള്ള താഴ്ന്ന പ്രദേശത്തേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ചത് സമീപവാസികള്‍ക്കും, വ്യാപാരികളും, വഴിയാത്രക്കാര്‍ക്കുമുള്‍പ്പെടെ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. മഴക്കാലമായതോടെ സാംക്രമിക രോഗങ്ങള്‍ പകരുന്ന വിധത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.